ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ന്യൂസിലന്‍ഡ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന് ഹാട്രിക്ക്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്റെ മൂന്നാം ഓവറിലായിരുന്നു ബോള്‍ട്ടിന്റെ ഹാട്രിക്ക് പിറന്നത്.

ദുബായ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ന്യൂസിലന്‍ഡ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന് ഹാട്രിക്ക്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്റെ മൂന്നാം ഓവറിലായിരുന്നു ബോള്‍ട്ടിന്റെ ഹാട്രിക്ക് പിറന്നത്.

ഫക്കര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ് എന്നിവരാണ് ബോള്‍ട്ടിന്റെ തുടര്‍ച്ചയായ പന്തുകളില്‍ വീണത്. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ സമനെ ബൗള്‍ഡാക്കിയാണ് ബോള്‍ട്ട് തുടങ്ങിയത്. മൂന്നാം പന്തില്‍ ബാബര്‍ അസമിനെ സ്ലിപ്പില്‍ റോസ് ടെയ്‌ലറുടെ കൈകളിലെത്തിച്ച ബോള്‍ട്ട് നാലാം പന്തില്‍ ഹഫീസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഹാട്രിക്ക് തികച്ചു.

Scroll to load tweet…

ഡാനി മോറിസണും ഷെയ്ന്‍ ബോണ്ടിനും ശേഷം ഏകദിന ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനായി ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ബൗളറാണ് ബോള്‍ട്ട്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് റോസ് ടെയ്ലറുടെയും(80), ടോം ലഥാമിന്റെയും(68) ആര്‍ധസെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.