ജൊഹ്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ലോണ്‍വാബോ സോറ്റ്സോബെക്ക് 8 വര്‍ഷത്തെ വിലക്ക്. ഒത്തുകളി വിവാദത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നടപടി. 2015ല്‍ ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 ടൂര്‍ണമെന്‍റില്‍ ഒത്തുകളിക്ക് ശ്രമിച്ചതിനാണ് വിലക്ക്.

ഈ സംഭവത്തില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓപ്പണര്‍ ആല്‍വിരോ പീറ്റേഴ്‌സണ്‍ അടക്കം ഏഴു പേരെ നേരത്തെ വിലക്കിയിരുന്നു. ഇതോടെ 20 മാസം നീണ്ട അന്വേഷണം അവസാനിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള സോറ്റ്സോബെ, അഞ്ച് ടെസ്റ്റിലും 61 ഏകദിനങ്ങളിലും 23 ട്വന്റി- 20യിലും ദക്ഷിണാഫ്രിക്കയ്‌ക്കായി കളിച്ചിട്ടുണ്ട്.

അതേസമയം സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് സ്‌പോട് ഫിക്‌സിംഗിന് ശ്രമിച്ചതെന്ന് സോറ്റ്സോബെ പ്രതികരിച്ചു.