ജമൈക്ക: ഇന്ത്യയുടെ വിന്‍ഡീസ് സന്ദര്‍ശനത്തിലെ അവസാന മത്സരമായ ട്വന്റി 20യില്‍ ഇന്ത്യയെ ഒന്‍പത് വിക്കറ്റിന് തറപറ്റിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് മറികടന്നു. പുറത്താകാതെ 125 റണ്‍സടിച്ച എവിന്‍ ലൂയിസാണ് വിന്‍ഡീസിന്റെ വിജയം അനായാസമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ശേഷമുള്ള ഏക ട്വന്റി 20 മത്സരമാണ് വിന്‍ഡീസ് കരസ്ഥമാക്കിയത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 190 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന്റെ കരുത്തന്മാര്‍ ഇന്ത്യടെ ബോളിംഗ് നിരയെ നിലംപരിശാക്കി.

പുറത്താകാതെ 62 പന്തില്‍ 125 റണ്‍സെടുത്ത എവിന്‍ ലൂയിസാണ് വിന്‍ഡീസിന്റെ താരം. കുല്‍ദീപ് യാദവിന്റെ പന്തില്‍ ധോണിയുടെ ക്യാച്ചോടെ ഗെയില്‍ പുറത്തായി. എന്നാല്‍ ലൂയിസ് സാമുവല്‍സ് (29- പന്തില്‍ 36) കൂട്ടുകെട്ടില്‍ വിന്‍ഡീസ് വിജയം അനായാസമാക്കി.