വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ മോശം ബാറ്റിംഗ് റെക്കോര്‍ഡ് കഴുകികളഞ്ഞ് വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കൊഹ്‌ലി നേടിയ സെഞ്ചുറിയെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകം. ഇന്ത്യയുടെയും സെവാഗിന്റെയും കടുത്ത വിമര്‍ശകനായ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗന്‍ മുതല്‍ സഹതാരം രീവീന്ദ്ര ജഡേജ വരെയുണ്ട് കൊഹ്‌ലിയെ അഭിനന്ദനം കൊണ്ട് മൂടുന്നവരില്‍.
കൊഹ്‌ലി ഒരുദിവസം ചെയ്യുന്നത് എന്ന പേരില്‍ ജഡേജ ഇട്ട ട്വീറ്റാണ് കൂട്ടത്തില്‍ രസകരം. ഉണരുക, കഴിക്കുക, സെഞ്ചുറി അടിക്കുക, ഉറങ്ങുക, വീണ്ടും ഇതാവര്‍ത്തിക്കുക എന്നായിരുന്നു ജഡേജയുടെ ട്വീറ്റ്.
സെഞ്ചുറി തികച്ചപ്പോള്‍ ഹെല്‍മറ്റ് അഴിച്ച് കൊഹ്‌ലി ആഹ്ലാദം പ്രകടിപ്പിക്കാതിരുന്നത് ഡബിള്‍ സെഞ്ചുറി അടിക്കാനുള്ളതുകൊണ്ടാണെന്നായിരുന്നു മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണിന്റെ ട്വീറ്റ്. ഇങ്ങനെപോകുന്നു പ്രമുഖരുടെ അഭിനന്ദനങ്ങള്‍.
