വിരാട് കോലിയുടെ വിക്കറ്റ്, ഇന്ന് ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും വിലയേറിയ വിക്കറ്റ്. എന്നാല്‍ അത് കിട്ടിയാല്‍ ആഘോഷിക്കാന്‍ താല്‍പ്പര്യം കാണിച്ചില്ലെങ്കിലോ
പൂനെ: വിരാട് കോലിയുടെ വിക്കറ്റ്, ഇന്ന് ലോക ക്രിക്കറ്റില് തന്നെ ഏറ്റവും വിലയേറിയ വിക്കറ്റ്. എന്നാല് അത് കിട്ടിയാല് ആഘോഷിക്കാന് താല്പ്പര്യം കാണിച്ചില്ലെങ്കിലോ. റോയല് ചലഞ്ചേഴ്സ് നായകന് വിരാട് കോലിയെ കിടിലന് പന്തില് കുറ്റിതെറിപ്പിച്ച് പുറത്താക്കിയിട്ടും ആഘോഷിക്കാന് മടിച്ച് രവീന്ദ്ര ജഡേജ.
കോലിയുടെ വിക്കറ്റ് എടുത്ത ശേഷം നോക്കി നില്ക്കുകയായിരുന്നു ചെന്നൈ താരം ചെയ്തത്. ഇതോടെ ജഡേജ സോഷ്യല് മീഡിയയില് ട്രോള് പൂരം ഏറ്റുവാങ്ങുകയാണ്. ട്വിറ്ററിലൂടെ നിരവധി ക്രിക്കറ്റ് ആരാധകരാണ് ജഡേജയുടെ കോലിപ്പേടിയെ ട്രോളുന്നത്.
നിലവില് ഇന്ത്യന് ടീമില് സ്ഥിര സാന്നിധ്യമില്ലാത്ത ജഡേജ കോലിയുടെ വിക്കറ്റ് ആഘോഷിച്ചാല് ഉണ്ടാകുന്ന പ്രശ്നങ്ങള് ഓര്ത്താണോ ആഘോഷത്തില് നിന്നും വിട്ടുനിന്നതെന്നാണ് ആരാധകര് ചോദിക്കുന്നത്.
