കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളെജിലെ ഒ.എസ്. സഞ്ജിത്ത്, ജിബിന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കോഴിക്കോട്: ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് വോളിബോള്‍ ടീമിലേക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും രണ്ട് പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളെജിലെ ഒ.എസ്. സഞ്ജിത്ത്, ജിബിന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചെന്നൈ എസ്ആര്‍എം സര്‍വകലാശാലയില്‍ വെച്ചായിരുന്ന സെലക്ഷന്‍. മാര്‍ച്ച് 11 മുതല്‍ ആന്ധ്രപ്രദേശില്‍ വച്ച് നടക്കുന്ന ഫെഡറേഷന്‍ കപ്പില്‍ ഇവര്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് ടീമിനെ പ്രതിനിധീകരിക്കും.