തികച്ചും സാധാരണക്കാരനായ ഒരു ഓട്ടോക്കാരന്‍റെ മകനായതിനാലാണ് ധനവാഡെയെ വെസ്റ്റ് സോണ്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അതെസമയം സച്ചിനെ ഊന്നം വച്ചുള്ള ആക്ഷേപമാണ് ഇതെന്നാണ് ഇതിനെതിരെ സച്ചിന്‍ ആരാധകരുടെ മറുവാദം.
ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പോലുളള സാമൂഹ്യ മാധ്യമങ്ങളില്‍ ഇക്കാര്യം ഇപ്പോള്‍ ചൂടുളള ചര്‍ച്ചയാണ്. നേരത്തെ അണ്ടര്‍ 14 ടീമിലും അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഈ വര്‍ഷം ആദ്യം പ്രണവ് തകര്‍ത്തത്. 323 പന്തില്‍ നിന്നും ആയിരുന്നു ഈ നേട്ടം.
ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്നിംഗ്‌സില്‍ ആരും നേടിയിട്ടില്ല 1000 റണ്‍സ്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച എച്ച്ടി ഭണ്ഡാരി കപ്പ് ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റിലാണ് പ്രണവ് റെക്കോര്‍ഡ് തകര്‍ത്തത്. കല്യാണ്‍ കെസി ഗാന്ധി സ്‌കൂളും ആര്യ ഗുരുകുല സ്‌കൂളും തമ്മിലായിരുന്നു മത്സരം. 59 സിക്‌സറുകളും 129 ഫോറുകളും നേടിയ താരം 395 മിനുട്ടാണ് ക്രീസില്‍ ചെലവഴിച്ചത്. 1465 റണ്‍സിനാണ് ടീം ഡിക്ലയര്‍ ചെയ്തത്.



