അബുദാബി: ഖത്തര്‍ ഫുട്‌ബോള്‍ ടീമിനെതിരെ പരാതിയുമായി യുഎഇ. ഏഷ്യന്‍ കപ്പ് സെമി ഫൈനലില്‍ യുഎഇയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് യുഎഇ ഏഷ്യന്‍ ഫുട്‌ബോല്‍ കോണ്‍ഫെഡറേഷനെ സമീപിച്ചത്. ഖത്തര്‍ താരങ്ങളായ അല്‍മോസ് അലിയും ബസ്സാം അല്‍ റാവിയും അയോഗ്യരാണെന്ന് കാണിച്ചാണ് യുഎഇ പരാതി നല്‍കിയത്.

ഖത്തറിന്റെ രണ്ട് താരങ്ങളുടെ പൗരത്വം സംബന്ധിച്ചാണ് പ്രശ്‌നം. അല്‍മോസ് അലി സുഡാന്‍ വംശജനും ബസ്സാം ഇറാഖിയുമാണെന്ന് പരാതിയിലുണ്ട്. ഇരുവരും പൗരത്വം നേടുവാന്‍ ആവശ്യമായ അഞ്ചു വര്‍ഷം ഖത്തറില്‍ താമസിച്ചിട്ടില്ലെന്നാണ് പ്രധാന ആരോപണം. 

കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലില്‍ യു.എ.ഇയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫൈനല്‍ ഉറപ്പിച്ചിരുന്നു. അല്‍മോസ് എട്ട് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. നാളെയാണ് ജപ്പാനും ഖത്തറും തമ്മിലുള്ള ഏഷ്യന്‍ കപ്പ് ഫൈനല്‍ പോരാട്ടം.