മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ആദ്യപാദ പ്രീക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പിഎസ്ജി യുണൈറ്റഡിനെ തോൽപ്പിച്ചത്. പിഎസ്ജിക്കു വേണ്ടി 53-ാം മിനിറ്റിൽ കിംബെംബേയും 60-ാം മിനിറ്റിൽ കിലിയൻ എംബാപ്പേയുമാണ് ഗോൾ നേടിയത്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് താരം പോൾ പോഗ്ബ 89-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായി.

മറ്റൊരു മത്സത്തിൽ പോർട്ടോയ്ക്കെതിരെ റോമയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റോമയുടെ ജയം. നിക്കോളോ സനിയോളോയുടെ ഇരട്ട ഗോളുകളാണ് റോമയ്ക്ക് ജയം സമ്മാനിച്ചത്. പോർട്ടോയ്ക്കായി എഴുപത്തിയൊൻപതാം മിനിട്ടിൽ അഡ്രിയാൻ ലോപ്പസാണ് ആശ്വാസഗോൾ നേടിയത്.