ആംസ്റ്റര്‍‌ഡാം: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ് ഇന്നിറങ്ങും. ഡച്ച് വമ്പന്മാരായ അയാക്സ് ആണ് എതിരാളികള്‍. അയാക്സ് മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി 1.30ന് ആദ്യപാദമത്സരം തുടങ്ങും. മത്സരത്തിൽ ഗോള്‍ നേടിയാൽ ശരീരത്തില്‍ പച്ചകുത്തുമെന്ന് റയൽ താരം വിനീഷ്യസ് ജൂനിയര്‍ പറഞ്ഞു.

ഇംഗ്ലീഷ് ടീമായ ടോട്ടനവും ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്‌മുണ്ടും തമ്മിലാണ് ഇന്നത്തെ മറ്റൊരു മത്സരം. ടോട്ടനം മൈതാനത്ത് രാത്രി 1.30ന് ആണ് ഈ മത്സരവും. ജര്‍മന്‍ ലീഗിൽ നിലവില്‍ ബൊറൂസിയ ഒന്നാമതും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം മൂന്നാം സ്ഥാനത്തുമാണ്. 

ശക്തരായ എതിരാളികളാണെങ്കിലും ടോട്ടനത്തിന് ബൊറൂസിയയെ തോൽപിക്കാൻ കഴിയുമെന്ന് കോച്ച് മൗറീസിയോ പൊച്ചെറ്റീനോ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയാണ് തന്‍റെ ലക്ഷ്യമെന്നും ടോട്ടനം കോച്ച് പറഞ്ഞു.