ചാമ്പ്യന്‍സ് ലീഗ്; ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് പ്രമുഖര്‍ ഇന്നിറങ്ങുന്നു

First Published 13, Mar 2018, 10:23 AM IST
UEFA Champions League TODAY MATCHES
Highlights
  • മാ‌ഞ്ചസ്റ്റര്‍ യുണൈറ്റഡ്- സെവിയ 
  • ബയേണ്‍ മ്യൂണിക്ക്- ബസിക്താസ്
  • റോമ- ഷക്താര്‍ ഡോണസ്ക്

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് പ്രമുഖ ടീമുകള്‍ ഇന്നിറങ്ങുന്നു. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ മാ‌ഞ്ചസ്റ്റര്‍ യുണൈറ്റഡ് സെവിയയെയും, ബയേണ്‍ മ്യൂണിക്ക് ബസിക്താസിനെയും, റോമ ഷക്താര്‍ ഡോണസ്കിനെയും നേരിടും. 

ആദ്യപാദത്തില്‍ യുണൈറ്റഡ്- സെവിയ മത്സരം ഗോള്‍രഹിത സമനിലയിലായിരുന്നു. സ്‌ട്രൈക്കര്‍ ആന്തണി മാര്‍ഷ്യാല്‍ പരുക്ക് മാറി തിരിച്ചെത്തുന്നത് യുണൈറ്റഡിന് കരുത്താവും. ബയേണിനെതിരെ ആദ്യ പാദത്തില്‍ അഞ്ച് ഗോള്‍ വഴങ്ങിയ ബസിക്താസിന് അത്ഭുതങ്ങള്‍ സംഭവിച്ചാലേ ക്വാര്‍ട്ടറില്‍ എത്താനാവൂ. റോമയ്ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോള്‍ ലീഡുമായാണ് ഷക്താര്‍ ഇറങ്ങുന്നത്.

loader