ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍; റയലിന് റോമയുടെ വെല്ലുവിളി; യുണൈറ്റഡും യുവന്‍റസും ബയേണും കളത്തിലേക്ക്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 27, Nov 2018, 9:38 AM IST
uefa champions league todays schedule
Highlights

ബയേൺ മ്യൂനിക്ക് പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ സ്വന്തം മൈതാനത്തു നേരിടും. 4 കളിയിൽ 10 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ബയൺ. യുവന്‍റസ്-വലന്‍സിയ, മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ്- യംഗ് ബോയിസ് മത്സരങ്ങളും രാത്രി നടക്കും

റോം: യുവേഫ ചാന്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് പ്രമുഖ ടീമുകള്‍ക്ക് പോരാട്ടം. നിലവിലെ ചാമ്പ്യന്‍മാരായ റയൽ മാഡ്രിഡിന്‍റെ പോരാട്ടം ഇറ്റാലിയന്‍ കരുത്തരായ റോമയ്ക്കെതിരെയാണ്.  ഇന്ത്യന്‍ സമയം രാത്രി 1.30നാണ് പോരാട്ടം തുടങ്ങുക.

9 പോയിന്റ് വീതമുള്ള റോമയ്ക്കും റയലിനും ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കുന്നതില്‍ കളി നിർണായകമാണ്.  ഒളിംപിക് ലിയോണിനെതിരായ മത്സരത്തില്‍ സമനില പിടിച്ചാൽ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നോക്കൗട്ടിലെത്താം. 

ബയേൺ മ്യൂനിക്ക് പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ സ്വന്തം മൈതാനത്തു നേരിടും. 4 കളിയിൽ 10 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ബയൺ. ബയേൺ ജയിക്കുകയും 8 പോയിന്റുള്ള അയാക്സ് ഇന്ന് ആതന്‍സിനോട് തോൽക്കുകയും ചെയ്താല്‍ ജര്‍മ്മന്‍ ക്ലബ്ബ് നോക്കൗട്ട് ഉറപ്പിക്കും. യുവന്‍റസ്-വലന്‍സിയ, മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ്- യംഗ് ബോയിസ് മത്സരങ്ങളും രാത്രി നടക്കും

loader