ബാറ്റെയോട് ആഴ്‌സണല്‍ എതിരില്ലാത്ത ഒരു ഗോളിനാണ് തോറ്റത്. മറ്റൊരു മത്സരത്തിൽ ഇന്‍റർമിലാന്‍ എതിരില്ലാത്ത ഒരു ഗോളിന് റാപിഡ് വെയ്നെ തോൽപ്പിച്ചു.

യൂറോപ്പ ലീഗിൽ കരുത്തരായ ആഴ്‌സണലിന് തോൽവി. ബാറ്റെയോട് എതിരില്ലാത്ത ഒരു ഗോളിനാണ് തോറ്റത്. സ്റ്റാനിസിൽവയാണ് ഗോൾ നേടിയത്. കളി തുടങ്ങി 32-ാം മിനുറ്റിലായിരുന്നു ആഴ്സണലിനെ ഞെട്ടിച്ച ഗോൾ പിറന്നത്. മത്സരത്തിൽ 77 ശതമാനം പന്ത് കൈവശം വെച്ച് കളിച്ചിട്ടും ആഴ്സണലിന് മറുപടി ഗോൾ നേടാൻ ആയില്ല. അലക്സാണ്ടർ ലകാസാറ്റോ ചുവപ്പ് കാർഡ് പുറത്തായതും മത്സരത്തിൽ ഗണ്ണേഴ്സിന് തിരിച്ചടിയായി

ലീഗിലെ മറ്റൊരു മത്സരത്തിൽ ഇന്‍റർമിലാന് ജയം. എതിരില്ലാത്ത ഒരു ഗോളിന് റാപിഡ് വെയ്നെ തോൽപ്പിച്ചു. മുപ്പത്തിയൊമ്പതാം മിനുറ്റിൽ മാർട്ടിൻസ് ആണ് ഗോൾ നേടിയത്. ഇരു ടീമുകളിൽ നിന്നുമായി ആറ് പേർ മഞ്ഞ കണ്ട മത്സരമായിരുന്നു ഇത്. മറ്റൊരു മത്സരത്തിൽ ലാസിയോയെ എതിരില്ലാത്ത ഒരു ഗോളിന് സെവിയ്യയെ പരാജയപ്പെടുത്തി. വിസാം ബെൻ ആണ് സെവിയക്കായി ലക്ഷ്യം കണ്ടത്. 

Scroll to load tweet…