ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് ഏകദിനക്രിക്കറ്റില്‍ 100 വിക്കറ്റ് തികച്ചു. ബംഗലുരു ഏകദിനത്തില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയപ്പോഴാണ് നേട്ടം.
ഉമേഷിന്‍റെ കരിയറിലെ എഴുപത്തിയൊന്നാം ഏകദിനമായിരുന്നു. മത്സരത്തിലാകെ നാല് വിക്കറ്റ് ഉമേഷ് വീഴ്ത്തി.
ഏകദിനത്തില്‍ 100 വിക്കറ്റ് വീഴ്‍ത്തുന്ന പതിനെട്ടാമത്തെ ഇന്ത്യന്‍ ബോളറും പത്താമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറുമാണ് ഉമേഷ് യാദവ്. 2010ൽ സിംബാബ്‍വെയ്‍ക്കെതിരെയാണ്
ഉമേഷ് യാദവ് ഏകദിനത്തില്‍ അരങ്ങേറ്റം നടത്തിയത്. 34 ടെസ്റ്റില്‍ 94 വിക്കറ്റും ഉമേഷ് വീഴ്ത്തിയിട്ടുണ്ട്. 334 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നിൽ.
