പരിക്കേറ്റ ഷാര്‍ദുല്‍ താക്കൂറിന് പകരം ഉമേഷ് യാദവിനെ ഏകദിന ടീമിലുള്‍പ്പെടുത്തി. ഹൈദരാബാദ് ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്‌ത്തി ഉമേഷ് തിളങ്ങിയിരുന്നു...

മുംബൈ: വിന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ പേസര്‍ ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ഷാര്‍ദുല്‍ താക്കൂറിന് പകരക്കാരനായാണ് ഉമേഷിനെ ടീമിലെടുത്തത്. ഇംഗ്ലണ്ടിനെതിരെ ജൂലൈയില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം എകദിനത്തിലാണ് ഉമേഷ് അവസാനം കളിച്ചത്. നേരത്തെ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ ഈ ഒരു മാറ്റം മാത്രമാണ് ബിസിസിഐ വരുത്തിയിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

വിന്‍ഡീസിനെതിരെ ഹൈദരാബാദ് ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്‌ത്തി ഉമേഷ് കയ്യടിവാങ്ങിയിരുന്നു. എന്നാല്‍ ഇതേ മത്സരത്തില്‍ അരങ്ങേറിയ താക്കൂറിന് പരിക്കേറ്റ് മൈതാനം വിടേണ്ടിവന്നു. ആകെ 10 പന്തുകള്‍ മാത്രമാണ് താരത്തിന് എറിയാനായത്. ഇന്ത്യക്കായി മുന്‍പ് അഞ്ച് ഏകദിനങ്ങള്‍ താരം താക്കൂര്‍ കളിച്ചിട്ടുണ്ട്. വിന്‍ഡീസിനെതിരെ ഈ മാസം 21ന് ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം ആരംഭിക്കുന്നത്. 

ഏകദിന ടീം

Virat Kohli (c), Rohit Sharma (vc), Shikhar Dhawan, KL Rahul, Ambati Rayudu, Manish Pandey, MS Dhoni (wk), Rishabh Pant, Ravindra Jadeja, Yuzvendra Chahal, Kuldeep Yadav, Mohammed Shami, Khaleel Ahmed, Umesh Yadav