കൊളംബോ:ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരം ഹര്‍ദ്ദീക് പാണ്ഡ്യ അടിച്ച ഷോട്ടില്‍ നിന്ന് അമ്പയര്‍ റോഡ് ടക്കര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുഷ്പകുമാരയുടെ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ മൂന്നോട്ടാഞ്ഞ് പാണ്ഡ്യ തൊടുത്ത ശക്തിയേറിയ ഷോട്ട് ടക്കര്‍ക്ക് നേരെ ആയിരുന്നു. തക്കസമയത്ത് ഒഴിഞ്ഞു മാറിയതിനാല്‍ അമ്പയര്‍ രക്ഷപ്പെട്ടു.

480/6 എന്ന സ്കോറിലായിരുന്നു ഈ സമയം ഇന്ത്യ. ഇതിന് പിന്നാലെ രവീന്ദ്ര ജഡേജയുടെ സമാനമായൊരു ശക്തിയേറിയ ഷോട്ടില്‍ നിന്നും ടക്കര്‍ അത്ഭുതകമായി രക്ഷപ്പെട്ടിരുന്നു. അതിവേഗം റണ്‍സടിച്ചുകൂട്ടി ലങ്കയെ ബാറ്റിംഗിനിറക്കുക എന്നതായിരുന്നു ഇന്ത്യന്‍ തന്ത്രം. 20 പന്തില്‍ 20 റണ്‍സെടുത്താണ് പാണ്ഡ്യ പുറത്തായത്.