2017ല്‍ കൊച്ചി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ്. ഒക്ടോബറില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി കലൂര്‍ സ്റ്റേഡിയത്തിലും മറ്റ് നാല് വേദികളിലും തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു. കൊച്ചിയിലെ കാണികളുടെ ആവേശത്തില്‍ ഫിഫയും വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്.
ഐഎസ്എല്‍ ആവേശം തീരും മുമ്പേ കൊച്ചി മറ്റൊരു ഫുട്ബോള്‍ ഇത്സവത്തിന് വേദിയാകുകയാണ്. 2017 ഒക്‍ടോബര്‍ ആറു മുതല്‍ 28 വരെയാണ് ലോകകപ്പ് അണ്ടര്‍ 17 ഫുട്ബോള്‍ മത്സരം. നോക്കൗട്ട് റൊണ്ടില്‍ പ്രാധാനമത്സരങ്ങളും സെമിഫൈനല്‍ -ക്വാര്‍ട്ടര്‍ മത്സരങ്ങളും കൊച്ചിയിലായിരിക്കും നടക്കുക. ഫൈനല്‍ മത്സരത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം, മഹാരാജാസ് കോളേജ് ഗ്രൗണ്‍, വെളി എന്നിവടങ്ങളില്‍ ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നുണ്ട്. പനമ്പിള്ളി നഗര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ട് ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ഫണ്ടില്ലാത്തതിനാല്‍ പണി തുടങ്ങനായിട്ടില്ല. 600മുതല്‍ 800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വരുന്ന കായികഇന്ത്യയില്‍ ഏറ്റവും മികച്ച ഫുട്ബോള്‍ ആരാധകരുളള സ്ഥലമാണ് കൊച്ചിയെന്നത് ഐഎസ്എല്‍ മത്സരത്തോടെ ഫിഫയ്ക്കും ബോധ്യമായിട്ടുണ്ട്.സുരക്ഷാ കാര്യങ്ങലാണ് ഫിഫയെ അലട്ടുന്ന ഏക പ്രശ്നം. ലോകകപ്പ് മത്സരങ്ങള്‍ മികച്ച രീതിയില്‍ നടത്താനായാല്‍ കൊച്ചിയിലൂടെ ഇന്ത്യയ്ക്ക് ലോകഫുട്ബോള്‍ ഭൂപടത്തില്‍ ശ്രദ്ധേയമായ ഇടം നേടാൻ കഴിയും.
