ഓക്ക്‌ലന്‍ഡ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാടിന്‍റെ ജൂനിയര്‍ പതിപ്പാണോ, ഈ പയ്യന്‍. ആ ചര്‍ച്ചയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍. കോലിയുടെ ബാറ്റിങ് ശൈലിയോട് ഏറെ സാമ്യമുണ്ട് അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റിംഗിന്. കൗമാര ലോകകപ്പില്‍ ഇതുവരെ മികച്ച പ്രകടനമാണ് ഗില്‍ പുറത്തെടുത്തത്.
കോലിയുടെ പ്രശസ്തമായ 'ഷോട്ട് ആം ജാബ്' ഷോട്ട് അതേ രീതിയില്‍ ഗില്‍ കളിച്ച വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്. നെഞ്ചിന് നേരെ വരുന്ന ബൗണ്‍സര്‍ ഡീപ് മിഡ്‌വിക്കറ്റിലൂടെ സിക്‌സിലേക്ക് പറത്തുന്ന ഷോട്ടാണ് ഷോട്ട് ആം ജാബ്. ഇംഗ്ലീഷ് ബൗളര്‍ ക്രിസ് വോക്‌സിന്റെ പന്തിലായിരുന്നു കോലി ഈ ഷോട്ടിലൂടെ സിക്‌സടിച്ചത്.
കൗമാര ലോകകപ്പില്‍ സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ ഗില്‍ ആ ഷോട്ട് തന്നെ പുറത്തെടുത്തു.സിംബാബ്‌വെക്കെതിരെ ഓപ്പണറായ ഗില്‍ 59 പന്തില്‍ 90 റണ്‍സാണ് നേടിയത്. 14 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്‌സ്. ഗില്ലിന്റെ ഷോട്ടുകളുടെ മനോഹാരിത കമന്റേറ്റര്‍മാര്‍ പ്രശംസിക്കുകയും ചെയ്തു.
