Asianet News MalayalamAsianet News Malayalam

പുതിയ പരിശീലകന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങും

പുതിയ പരിശീലകന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ എടികെയോട്. കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗീസുകാരനായ നെലോ വിന്‍ഗാഡ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി ചുമതലയേറ്റത്. 2019 മെയ് മാസം വരെയാണ് കാലാവധി. 1968 മുതല്‍ 1980 വരെ പോര്‍ച്ചുഗല്‍ താരമായിരുന്ന വിന്‍ഗാഡ 2016ല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനായിരുന്നു.

under new manager Kerala Blasters face ATK tomorrow
Author
Kochi, First Published Jan 24, 2019, 9:41 AM IST

കൊച്ചി: പുതിയ പരിശീലകന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ എടികെയോട്. കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗീസുകാരനായ നെലോ വിന്‍ഗാഡ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി ചുമതലയേറ്റത്. 2019 മെയ് മാസം വരെയാണ് കാലാവധി. 1968 മുതല്‍ 1980 വരെ പോര്‍ച്ചുഗല്‍ താരമായിരുന്ന വിന്‍ഗാഡ 2016ല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനായിരുന്നു. 

പത്ത് രാജ്യങ്ങളില്‍ നിന്നും ഇരുപതോളം ഫുട്‌ബോള്‍ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള നെലോ വിന്‍ഗാഡ ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നതിനു മുന്‍പ് മലേഷ്യന്‍ ദേശീയ ടീമിന്റെ പ്രധാന പരിശീലകനായിരുന്നു. 1996ല്‍ എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ സൗദി അറേബ്യന്‍ നാഷണല്‍ ടീം കിരീടം നേടിയത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്. 2003-2004ല്‍ ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗില്‍ സമാലക് എഫ് സിയെ ഒരു മത്സരം പോലും തൊല്കാതെ കിരീടമണിയിച്ചതും നെലോ വിന്‍ഗാഡയുടെ പരിശീലന മികവായിരുന്നു. തുടര്‍ന്ന് സൗദി ഈജിഷ്യന്‍ സൂപ്പര്‍ കുപ്പിലും, അറബ് ക്ലബ്ബ് ചാംപ്യന്‍ഷിപ്പിലും ടീമിനെ വിജയിയാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. 

ഫുട്‌ബോള്‍ ലോകത്ത് പ്രൊഫസര്‍ എന്നറിയപ്പെടുന്ന വിന്‍ഗാഡയുടെ കീഴില്‍ പോര്‍ച്ചുഗീസ് അണ്ടര്‍ 20 ടീം 1995ലെ ഫിഫാ യൂത്ത് വെല്‍ഡ് ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഐ എസ് എലില്‍ വരാനിരിക്കുന്ന മത്സരങ്ങള്‍ക്കും സൂപ്പര്‍ കപ്പിലും കേരളാ ബ്ലാസ്റ്റേഴ്സിന് പുത്തനുണര്‍വ് നല്‍കാന്‍ നെലോയുടെ പരിചയസമ്പന്നത മുതല്‍ കൂട്ടാകുമെന്ന് ബ്ലാസ്റ്റേഴ്സ് സ്‌പോര്‍ട്‌സ് വെഞ്ചഴ്സ് ഡയറക്ടര്‍ നിതിന്‍ കുക്‌റേജ അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios