ലണ്ടന്‍: മൈക്കല്‍ വോന് പിന്നാലെ ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ടീമിന് മുന്നറിയുപ്പുമായി കെവിന്‍ പീറ്റേഴ്സനും. കൊഹ്‌ലിയെയും അശ്വിനെയും ഇംഗ്ലണ്ട് പേടിക്കണമെന്ന് പീറ്റേഴ്സന്‍ അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിനോട് തോറ്റ ശേഷം ഇന്ത്യയിലേക്ക് വരുന്ന ഇംഗ്ലീഷ് ടീമിന് സ്പിന്നര്‍ ആര്‍ അശ്വിന്‍ കടത്ത വെല്ലുവിളിയാകുമെന്ന് പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു.
അശ്വിന്റെ ദൂസ്‌രയെ നേരിടാന്‍ വഴി കണ്ടെത്തുന്നില്ലെങ്കില്‍, പര്യടനത്തില്‍ ഇംഗ്ലണ്ട് രക്ഷപ്പെടില്ല. ബൗണ്ടറികളിലൂടെ ഇന്ത്യന്‍ സ്പിന്നര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കണമെന്നും പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു. അതേസമയം, വിരാട് കൊഹ്‌ലിയോ ജോ റൂട്ടോ കേമനെന്ന ചോദ്യം അപ്രസക്തമാണെന്ന് പീറ്റേഴ്സന്‍ പ്രതികരിച്ചു.
അതിവേഗം റൺസ് സ്കോര്‍ ചെയ്യാനുള്ള കൊഹ്‌ലിയുടെ കഴിവ് അതുല്യമാണ്. കളിയുടെ ഗതിക്കനുസരിച്ച്ശൈലി മാറ്റുന്ന കൊഹ്‌ലിയുടെ സമചിത്തത പ്രശംസനീയമാണെന്നം പീറ്റേഴ്സന്‍ അഭിപ്രായപ്പെട്ടു.
