ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിള്‍സില്‍ അട്ടിമറി. മൂന്നാം സീഡ് ഗാര്‍ബീന്‍ മുഗുറുസ രണ്ടാം റൗണ്ടിൽ പുറത്തായി. ഒന്‍പതാം സീഡ് കുസ്നെറ്റ്സോവയെ അട്ടിമറിച്ച് കരോലിന്‍ വോസ്നിയാക്കിയും മൂന്നാം റൗണ്ടിലെത്തി.

രണ്ടാം സീഡ‍് ആഞ്ചലിക് കെര്‍ബര്‍, ഏഴാം സീഡ് റോബര്‍ട്ടാ വിഞ്ചി എന്നിവരും മൂന്നാം റൗണ്ടിൽ കടന്നു. പുരുഷ വിഭാഗത്തില്‍ വിംബിള്‍ഡൺ ഫൈനലിസ്റ്റ് മിലാസ് റാവോണിച്ച് പുറത്തായി.

ടോപ് സീഡ് നൊവാക് ജോക്കോവിച്ച്, മുന്‍ ചാമ്പ്യന്‍മാരായ റാഫേൽ നദാല്‍, മാരിന്‍ ചിലിച്ച്, ഒന്‍പതാം സീഡ് ജോ വില്‍ഫ്രഡ് സോംഗ എന്നിവരും മൂന്നാം റൗണ്ടിലെത്തി.