ന്യൂയോര്‍ക്ക്: യു എസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ടോപ് സീഡ് സെറീന വില്യംസ് പുറത്ത്. സെമിയിൽ ചെക്ക് താരം കരോലിന പ്ലിസ്കോവയാണ് സെറീനയെ അട്ടിമറിച്ചത്. സ്കോർ 6-2, 7-6. രണ്ടാം സെറ്റിൽ സെറീന തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ടൈ ബ്രേക്കറിലൂടെ പ്ലിസ്കോവ ഫൈനലിലെത്തി. തോൽവിയോടെ സെറീനക്ക് ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമാകും.