ജക്കാര്‍ത്ത: മലയാളി ലോംഗ്ജംപ് താരം വി. നീനയ്ക്ക് ഏഷ്യന്‍ ഗെയിംസ് യോഗ്യത. ജക്കാര്‍ത്തയില്‍ നടന്ന യോഗ്യതാ മീറ്റില്‍ വെള്ളി മെഡല്‍ നേടിയാണ് നീന ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിന് ടിക്കറ്റ് ഉറപ്പിച്ചത്. മീറ്റില്‍ നീന 6.42 മീറ്റര്‍ ചാടി രണ്ടാം സ്ഥാനത്ത് എത്തി. 6.40 മീറ്ററായിരുന്നു ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടാനുള്ള ദൂരം. 

അതേസമയം 6.16 മീറ്റര്‍ ദൂരം കണ്ടെത്തിയ മലയാളിതാരം നയന ജയിംസിനാണ് വെങ്കലം.പുരുഷ വനിതാ 400 മീറ്ററില്‍ ജിത്തു ബേബിയും എ നിത്യശ്രീയും വെള്ളി മെഡല്‍ നേടി. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവീന്ദര്‍ സിംഗിനാണ് സ്വര്‍ണം