വനിത ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ദക്ഷിണാഫ്രിക്കയാണ് ലോകക്കപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം വിജയത്തിന് തടയിട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് പടുത്തുയര്‍ത്തി. 78 പന്തില്‍ നിന്നും 92 റണ്‍സ് നേടിയ ലെസീല്‍ ലീയാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന് നങ്കൂരമിട്ടത്. ഇന്ത്യയ്ക്കായി ശിഖാ പാണ്ഡേ മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 46 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ്മ 143 പന്തില്‍ 60 റണ്‍സ് നേടി. മിഥിലി രാജ്, സ്മൃതി മന്ദന, ഹര്‍പ്രീസ് കൗര്‍ എന്നിവര്‍ നിരാശപ്പെടുത്തി. വാലറ്റത്ത് ജൂലന്‍ ഗോസ്വാമി 43 റണ്‍സ് എടുത്തെങ്കിലും അത് വിജയത്തിന് പ്രാപ്തമായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ഡാന്‍ വാന്‍ 10 ഓവറില്‍ 22 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ഇവര്‍ തന്നെയാണ് പ്ലെയര്‍ ഓഫ് ദ മാച്ചും. ന്യൂസിലാന്‍റിനോടാണ് ഇന്ത്യയുടെ അടുത്ത മത്സരം.