പാഡഴിച്ച്, ട്വിറ്ററില്‍ പുതിയ ഇന്നിംഗ്സ് തുടങ്ങിയ വീരേന്ദര്‍ സെവാഗ്, 2016ല്‍ മാരക ഫോമിലായിരുന്നു. ക്രിക്കറ്റിലേതിന് സ്വതസിദ്ധമായ ശൈലിയില്‍ പിയേഴ്‌സ് മോര്‍ഗന്‍ എന്ന ബ്രിട്ടീഷ് ജേര്‍ണലിസ്റ്റിനെ അടിച്ചുപറത്തിയാണ് വീരു ട്വിറ്ററില്‍ കസറിയത്. എന്നാല്‍ 2017ന്റെ തുടക്കത്തില്‍ തന്നെ വീരുവിന് ട്വിറ്ററിന് പണി കിട്ടി. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വാര്‍ത്ത നല്‍കിയ പ്രമുഖ ന്യൂസ് പോര്‍ട്ടലായ എമിറേറ്റ്‌സ് 24x7, പക്ഷെ മുന്‍ ഇന്ത്യന്‍ നായകന്റെ ചിത്രം തെറ്റിച്ചുനല്‍കി. 

ധോണിയുടെ ചിത്രത്തിന് പകരം എമിറേറ്റ്‌സ് നല്‍കിയത് ബോളിവുഡ് സിനിമയില്‍ ധോണിയായി അഭിനയിച്ച സുഷാന്ത് സിംഗ് രജ്‌പുതിന്റെ ഫോട്ടോ ആയിരുന്നു. 

ഇതിനെ ട്രോളാന്‍ ശ്രമിച്ച വീരുവിന് പക്ഷെ ആദ്യ പന്തിലേ പിഴച്ചു. തന്റെ രൂപസാദൃശ്യമുള്ള ഒരാളുടെ ഫോട്ടോയൊക്കെ ഇട്ടു ഗംഭീര അടിക്കുറിപ്പും എഴുതി വീരു ട്വീറ്റ് ചെയ്‌തെങ്കിലും ടാഗിംഗില്‍ പിഴച്ചുപോയി. എമിറേറ്റ്‌സ് ന്യൂസ് പോര്‍ട്ടലിന് പകരം എമിറേറ്റ്‌സ് എയര്‍ലൈന്‍സിനെയാണ് വീരു ട്രോളിയത്. 

Scroll to load tweet…

വീരുവിന് മറുപടിയുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് രംഗത്തുവരിക കൂടി ചെയ്‌തതോടെ സംഗതി കൊഴുത്തു. എന്നാല്‍ അബദ്ധം മനസിലായതുകൊണ്ടാകാം, എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ട്വീറ്റിന് വീരു ഇതുവരെ മറുപടി നല്‍കിയിട്ടില്ല. 

Scroll to load tweet…