നാഗ്പുര്‍: ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ വിദര്‍ഭ പൊരുതുന്നു. രണ്ടാം ദിനം സ്റ്റംമ്പെടുക്കുമ്പോള്‍ വിദര്‍ഭ ആറിന് 245 എന്ന നിലയിലാണ്. റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 330ന് ഒപ്പമെത്താന്‍ വിദര്‍ഭയ്ക്ക് ഇനിയും 85 റണ്‍സ് കൂടി വേണം. അക്ഷന്‍ വഡ്ക്കര്‍ (50), അക്ഷയ് കര്‍ണേവര്‍ (15) എന്നിവരാണ് ക്രീസില്‍. കൃഷ്ണപ്പ ഗൗതം, ധര്‍മേന്ദ്രസിന്‍ഹ് ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

വഡ്ക്കര്‍ക്ക് പുറമെ എസ്. ആര്‍ രാമസ്വമി വിദര്‍ഭയ്ക്കായി 65 റണ്‍സ് നേടി. ഗണേഷ് സതീഷ് (45) മികച്ച പ്രകടനം പുറത്തെടു. ഇവര്‍ക്ക് പുറമെ ഫൈസ് ഫസല്‍ (27), അതര്‍വ തെയ്‌ഡേ (15), എം.ആര്‍ കലെ (1), ആതിദ്യ സര്‍വതേ (18) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്.