Asianet News MalayalamAsianet News Malayalam

വിജയ് ഹസാരെ ട്രോഫിയില്‍ പൃഥ്വി ഷാ-മുഹമ്മദ് സിറാജ് വാക് പോര്

വിജയ് ഹസാരെ ട്രോഫിയില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളായ പൃഥ്വി ഷായും മുഹമ്മദ് സിറാജും. ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മുംബൈ-ഹൈദരാബാദ് മത്സരത്തിനിടെയാണ് ഇന്ത്യയുടെ ബാറ്റിംഗ് താരോദയമായ ഷായും സിറാജും തമ്മില്‍ വാക് പോരില്‍ ഏര്‍പ്പെട്ടത്.

 

Vijay Hazare Trophy 2018  Mohammed Siraj tries to unsettle Prithvi Shaw by sledging him
Author
Bengaluru, First Published Oct 17, 2018, 4:08 PM IST

മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളായ പൃഥ്വി ഷായും മുഹമ്മദ് സിറാജും. ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മുംബൈ-ഹൈദരാബാദ് മത്സരത്തിനിടെയാണ് ഇന്ത്യയുടെ ബാറ്റിംഗ് താരോദയമായ ഷായും സിറാജും തമ്മില്‍ വാക് പോരില്‍ ഏര്‍പ്പെട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 246 റണ്‍സാണ് അടിച്ചത്. റണ്‍സ് പിന്തുടര്‍ന്ന മുംബൈക്കായി പൃഥ്വി ഷാ രോഹിത് ശര്‍മ ഓപ്പണിംഗ് സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 10 ഓവറില്‍ 73 റണ്‍സടിച്ചു. പതിവുപോലെ അടിച്ചുതകര്‍ത്ത ഷാ തന്നെയായിരുന്നു പ്രധാന സ്കോറര്‍. ഒടുവില്‍ ഓപ്പണിംഗ് സഖ്യം പൊളിക്കാന്‍ ഹൈദരാബാദ് നായകന്‍ അംബാട്ടി റായിഡു മുഹമ്മദ് സിറാജിനെ പന്തേല്‍പ്പിച്ചു.

തുടക്കത്തില്‍ ബൗണ്‍സറുകള്‍ കൊണ്ടു സ്ലോ ബോളുകള്‍കൊണ്ടും സിറാജ്, ഷായെ ശരിക്കും വലച്ചു. രണ്ടു തവണ സിറാജിന്റെ ബൗണ്‍സര്‍ ബൗണ്ടറി കടത്താനുള്ള ഷായുടെ ശ്രമം വിഫലമാവുകയും ചെയ്തു. രണ്ടുതവണയും ഫൈന്‍ ലെഗ്ഗിലേക്ക്  ഉയര്‍ന്നു പൊങ്ങിയ പന്ത് ഹൈദരാബാദ് ഫീല്‍ഡര്‍ രവി കിരണ്‍ കൈവിട്ടു.

ഇതിന് പിന്നാലെ സിറാജിന്റെ ബൗണ്‍സറില്‍ വീണ്ടും ഷോട്ടിന് ശ്രമിച്ച പൃഥ്വിക്ക് പിഴച്ചു. ഇതോടെ പൃഥ്വിക്ക് അടുത്തെത്തി സിറാജ് വാക് പോരില്‍ ഏര്‍പ്പെടുകയായിരുന്നു. പൃഥ്വിയും അതേ നാണയത്തില്‍ മറുപടി നല്‍കുകയും ചെയ്തു. 44 പന്തില്‍ 61 റണ്‍സെടുത്ത  പൃഥ്വി പിന്നീട് മെഹ്ദി ഹസന്റെ പന്തില്‍ പുറത്തായി. രോഹിത് ശര്‍മക്കും കാര്യമായി തിളങ്ങാനായില്ല. 17 റണ്‍സെടുത്ത് രോഹിത് പുറത്തായി.ആദ്യ മൂന്നോവറില്‍ 33 റണ്‍സാണ് സിറാജ് വഴങ്ങിയത്.

Follow Us:
Download App:
  • android
  • ios