അഫ്ഗാനെതിരായ പരമ്പരയില്‍ നിന്ന് കോലിക്ക് വിട്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് ബിസിസിഐ നേതൃത്വം  അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് വിനോദ്  റായ്  നിലപാട് വ്യക്തമാക്കിയത്.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് താത്പര്യം ഉണ്ടെങ്കില്‍ ഇംഗ്ലീഷ് കൗണ്ടി കളിക്കാമെന്ന് വിനോദ് റായി. കൗണ്ടിയില്‍ കളിക്കാന്‍ പോയാലും, അഫ്ഗാനെതിരായ ടെസ്റ്റ് മത്സരത്തിനായി ഇന്ത്യയിലേക്ക് തിരിച്ചുവരേണ്ട കാര്യമില്ലെന്നും ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഫ്ഗാന്‍ കളിക്കുന്നത് കോലിക്കെതിരെയല്ല, ഇന്ത്യക്കതെതിരെ ആണന്നും വിനോദ് റായി പറഞ്ഞു. അഫ്ഗാനെതിരായ പരമ്പരയില്‍ നിന്ന് കോലിക്ക് വിട്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് ബിസിസിഐ നേതൃത്വം അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് വിനോദ് റായ് നിലപാട് വ്യക്തമാക്കിയത്. 

ദക്ഷിണാഫ്രിക്കയിലെ പിഴവുകള്‍ ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും, ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കാണ് കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടതെന്നും വിനോദ് റായി പറഞ്ഞു. ജൂണ്‍ 14നാണ് അഫ്ഗാനിതെതിരായ ഏക ടെസ്റ്റ് ബംഗളുരുവില്‍ തുടങ്ങുന്നത്. ഇംഗ്ലണ്ടിലെ ആദ്യ മത്സരവും ഇതേ മാസത്തിലാണ്.