ഫിറ്റ്നസ് ചലഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചുകൊണ്ടാണ് വിരാട് കോലി ആദ്യം രംഗത്തെത്തിയത്.
ന്യൂഡല്‍ഹി: കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍സിംഗ് റാത്തോട് തുടങ്ങിവച്ച ഫിറ്റ് ഇന്ത്യ ചലഞ്ച് വലിയതോതില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കായികതാരങ്ങളും ചലച്ചിത്രരംഗത്തെ പ്രമുഖരും ചലഞ്ച് ഏറ്റെടുത്തതോടെ ആരോഗ്യമുള്ള ഇന്ത്യയ്ക്ക് വേണ്ടി ഏവരും അണിനിരക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ആദ്യം രംഗത്തെത്തിയത്.
ഇപ്പോഴിതാ ഭാര്യയും ബോളിവുഡ് താരറാണിയുമായ അനുഷ്ക ശര്‍മ്മയുമൊത്തുള്ള ഫിറ്റ്നസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കോലി. നോക്കൂ എനിക്കൊപ്പം ആരാണുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് കോലി വീഡിയോ പുറത്തുവിട്ടത്. ജിമ്മില്‍ ഒരുമിച്ചുള്ള വര്‍ക്കൗട്ട് കൂടുതല്‍ ഫലപ്രദമാണെന്നും ഇന്ത്യന്‍ നായകന്‍ കുറിച്ചിട്ടുണ്ട്. പ്രിയതാരങ്ങള്‍ ഒരുമിച്ചുള്ള ഫിറ്റ്നസ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് വിരാട് കോലി. ഷാരുഖ് ഖാന്‍ നായകനാകുന്ന സീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ അനുഷ്ക വിശ്രമത്തിലാണിപ്പോള്‍.
