തിരുവനന്തപുരം: 20-ട്വന്റിക്കായി തലസ്ഥാനത്ത് എത്തുന്ന ഇന്ത്യന്‍ ടീമിന് മത്സരത്തിന് മുമ്പേ മറ്റൊരു ആഘോഷമുണ്ട്. നായകന് വിരാട് കോലിയുടെ പിറന്നാള്‍. കോവളത്ത് പിറന്നാള്‍പ്പാര്‍ട്ടിക്കുള്ള ഒരുക്കങ്ങള്‍ തകൃതി. കളിക്കളത്തിലെ പോരാളിയും ഗ്രൗണ്ടിന് പുറത്തെ ആഘോഷപ്രിയനുമായ ഇന്ത്യന്‍ നായകന്റെ കേരളത്തിലെ പിറന്നാള്‍ ഗംഭീരമാക്കാനാണ് സഹതാരങ്ങളുടെ ശ്രമം.
രാത്രി വൈകിയാണ് ടീം തലസ്ഥാനത്തെത്തുന്നത്. ഹോട്ടലിലെത്തിയാലുടന്‍ ആഘോഷം തുടങ്ങാനാണ് ആലോചന. ലീലാ റാവിസില്‍ തകര്‍പ്പന്‍ കേക്ക് റെഡി.
ജീവിതത്തില്‍ 29ആം ഇന്നിംഗിസിലേക്ക് കടക്കുന്ന കോലി ഫിറ്റ്നസില്‍ ഒട്ടും വിട്ടുവീഴ്ചക്കില്ല. മണിക്കൂറുകളോളം ജിമ്മില്‍ ചെലവിടുന്ന വിരാടിനായി കോവളത്തെ ഹോട്ടലിലെ ജിമ്മും ഒരുങ്ങിക്കഴിഞ്ഞു. പുതിയ ട്രെഡ് മില്ലും ഡംബല്‍സുമെല്ലാം ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നു.
