പൂനെ: റെക്കോര്‍ഡുകള്‍ മറികടക്കുന്നത് ശീലമാക്കിയ വിരാട് കൊഹ്‌ലി സാക്ഷാല്‍ സച്ചിന്റെ റെക്കോര്‍ഡും മറികടന്നു. രണ്ടാമത് ബാറ്റ് ചെയ്ത് ടീം ജയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കൊഹ്‌ലി മറികടന്നത്.രണ്ടാമത് ബാറ്റ് ചെയ്ത് ഇന്ത്യയെ ജയത്തിലെത്തിച്ച കൊഹ്‌ലിയുടെ പതിനഞ്ചാം ഏകദിന സെഞ്ച്വറിയാണിത്.
കോലി 60 ഏകദിനങ്ങളില്‍ 15 സെഞ്ചുറി നേടിയപ്പോള്‍ സച്ചിന്‍ 124 മത്സരങ്ങളിലാണ് 14 സെഞ്ചുറി നേടിയത്.ഏകദിനത്തിലെ രണ്ടാം ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്താനും കൊഹ്‌ലിക്കായി. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ 17 സെഞ്ച്വറികളെന്ന നേട്ടത്തിലാണ് കൊഹ്‌ലി ഇന്നലെ എത്തിയത്.
സച്ചിന്‍ 232 ഇന്നിംഗ്സുകളില്‍ നിന്നാണ് 17 സെഞ്ച്വറി നേടിയതെങ്കില്‍ വെറും 96 ഏകദിനങ്ങളിലാണ് കൊഹ്‌ലിയുടെ നേട്ടം.സ്കോര്‍ പിന്തുടരുമ്പോള്‍ 11 സെഞ്ച്വറികള്‍ നേടിയിട്ടുള്ള ദില്‍ഷനും ഗെയ്‍ലുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
