Asianet News MalayalamAsianet News Malayalam

പകല്‍- രാത്രി ടെസ്റ്റിനോട് മുഖം തിരിച്ച് കോലി

  • പിങ്ക് പന്തില്‍ ഒരു പ്രദര്‍ശന മത്സരം പോലും ഇന്ത്യ കളിച്ചിട്ടില്ല
virat kohli co not sure playing day night tests vs windies

ദില്ലി: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയും വിന്‍ഡീസും തമ്മില്‍ പകല്‍- രാത്രി ടെസ്റ്റ് പരമ്പര സംഘടിപ്പിക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിലൂടെ കൂടുതല്‍ ക്രിക്കറ്റ് പ്രേമികളെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാമെന്നാണ് ബിസിസിഐ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് പരമ്പരയെ കുറിച്ചുള്ള എന്ന ആശങ്കകളിലാണ് കോലിപ്പട.

ഇതുവരെ പിങ്ക് പന്തില്‍ ഒരു പ്രദര്‍ശന മത്സരം പോലും കളിച്ചിട്ടില്ല എന്നതാണ് ഇന്ത്യന്‍ ക്യാമ്പിനെ ആശങ്കയിലാക്കുന്നത്. ക്രിക്കറ്റിന്‍റെ പുതിയ സൗന്ദര്യമത്സരമായ ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട എന്ന നിലപാടാണ് നായകന്‍ കോലിക്ക്. കൃത്യമായ പരിശീലനം താരങ്ങള്‍ക്ക് ലഭിക്കാത്തതും ഫ്ലഡ് ലൈറ്റില്‍ എത്ര സെഷന്‍ കളിക്കുമെന്ന കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങളുമാണ് ഇതിന് കാരണം.

ഏപ്രില്‍ ഏഴിന് നടക്കുന്ന ഐപിഎല്‍ ഉദ്ഘാടനത്തിന് മുമ്പ് ഡേ-നൈറ്റ് ടെസ്റ്റ് സംബന്ധിച്ച സംശയങ്ങള്‍ ബിസിസിഐയുടെ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് താരങ്ങളും മാനേജ്മെന്‍റുമായി ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഈ വര്‍ഷാവസാനം ഇന്ത്യയുമായി പകല്‍ രാത്രി ടെസ്റ്റ് കളിക്കാന്‍ താല്‍പര്യം കാണിച്ച് ഓസ്‌ട്രേലിയയും രംഗത്തെത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios