ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വ്യക്തിയാണ് വിരാട് കോഹ്ലി. എന്നാല്‍ ക്രിക്കറ്റ് മാത്രമല്ല ഡാന്‍സും തനിക്ക് നല്ലരീതിയില്‍ വഴങ്ങുമെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് താരം. സഹീര്‍ ഖാന്‍റെ വിവാഹ സല്‍ക്കാരത്തിനിടയ്ക്കാണ് കോഹ്ലിയുടെ തകര്‍പ്പന്‍ ഡാന്‍സ്. എന്നാല്‍ ഈ ഡാന്‍സ് കണ്ട് കാമുകി അനുഷ്‌ക ശര്‍മ പോലും അമ്പരന്നു. 

 ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും സഹീര്‍ഖാന്‍റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മുംബൈ താജ്മഹല്‍ പാലസിലായിരുന്നു വിവാഹ വിരുന്ന് ഒരുക്കിയത്. സല്‍ക്കാരത്തില്‍ കാണികളെ രസിപ്പിക്കുന്ന തരത്തിലായിരുന്നു കോഹ്ലിയും അനുഷ്‌കയും ഡാന്‍സ് ചെയ്തത്. പാര്‍ട്ടിക്കായി ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ഇരുവരും എത്തിയത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദ്രര്‍ സെവാഗ്, സാനിയ മിര്‍സ, ആഷിഖ് നെഹ്‌റ, ഹര്‍ഭജന്‍ സിംഗ്. യുവരാജ് സിംഗ്, അജിത് അഗാര്‍ക്കര്‍ തുടങ്ങിയവര്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു.

 ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡ് നടി സാഗരിക ഗഡ്‌കെയെ സഹീര്‍ഖാന്‍ വിവാഹം ചെയ്തത്. ഷാരൂഖ് ഖാന്‍ നായികയായ ചക് ദേ ഇന്ത്യ എന്ന ചിത്രത്തിലൂടെയാണ് സാഗരിക സിനിമയിലേക്ക് എത്തുന്നത്.