മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ തകര്‍ത്തതിനുശേഷമായിരുന്നു കോലിയുടെ പ്രതികരണം. സത്യസന്ധമായി പറഞ്ഞാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ജസ്പ്രീത് ബൂംമ്രയെ നേരിടാന്‍ ഞാനും ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് പെര്‍ത്തിലേതുപോലുള്ള പിച്ചില്‍.

മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്ർക്കിന്റെയും കാഗിസോ റബാദയുടെയും ഡെയ്ല്‍ സ്റ്റെയിനിന്റെയുമെല്ലാം തീ പാറുന്ന ബൗളിംഗ് നേരിട്ടിട്ടുണ്ടെങ്കിലും ഒരു ഇന്ത്യന്‍ ബൗളറെ ടെസ്റ്റില്‍ നേരിടാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അത് മറ്റാരുമല്ല, ജസ്പ്രീത് ബൂംമ്ര തന്നെ.

മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ തകര്‍ത്തതിനുശേഷമായിരുന്നു കോലിയുടെ പ്രതികരണം. സത്യസന്ധമായി പറഞ്ഞാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ജസ്പ്രീത് ബൂംമ്രയെ നേരിടാന്‍ ഞാനും ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് പെര്‍ത്തിലേതുപോലുള്ള പിച്ചില്‍. കാരണം തുടങ്ങിക്കഴിഞ്ഞാല്‍ ബൂംമ്ര നിങ്ങളെ വട്ടം കറക്കും-കോലി പറഞ്ഞു.

പന്തെറിയുമ്പോള്‍ പിച്ചിനെക്കുറിച്ചോ സാഹചര്യത്തെക്കുറിച്ചോ ബൂംമ്ര ചിന്തിക്കാറില്ല. ടീമിനായി എങ്ങനെ വിക്കറ്റ് നേടാം എന്നത് മാത്രമാണ് അയാളുടെ ലക്ഷ്യം. സമീപകാലത്ത് താന്‍ കണ്ടതില്‍വെച്ച് മാനസികമായി ഏറ്റവും കരുത്തനായ വ്യക്തിയാണ് ബൂംമ്രയെന്നും കോലി പറഞ്ഞു.