കാണ്‍പൂര്‍: വിരാട് കോലിയുടെ റണ്‍വേട്ടയ്ക്ക് മുന്നില്‍ എ.ബി ഡിവില്ലേഴ്‌സും വഴിമാറി. ഏകദിനത്തില്‍ വേഗതയില്‍ 9000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് വിരാട് കോലിക്ക്. 194 ഇന്നിംഗ്സുകളില്‍ നിന്നാണ് ഇന്ത്യന്‍ നായകന്‍റെ നേട്ടം. 205 ഇന്നിംഗ്സുകളില്‍ 9000 പിന്നിട്ട എ.ബി ഡിവില്ലേഴ്‌സിന്‍റെ പേരിലായിരുന്നു റെക്കോര്‍ഡ്. ഇതോടെ 228 ഇന്നിംഗ്സുകളില്‍ 9000 പിന്നിട്ട മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ കോലി ബഹുദൂരം പിന്നിലാക്കി.
32-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോലി 113 റണ്‍സെടുത്തു. കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ റണ്‍സെടുത്ത നായകനെന്ന നേട്ടവും കോലി സ്വന്തമാക്കി. 2007ല്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് നേടിയ 1424 റണ്‍സ് കോലി പിന്നിലാക്കി. ഏകദിനത്തില്‍ കൂടുതല്‍ തവണ 200 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ താരമെന്ന റെക്കോര്‍ഡ് കോലി- രോഹിത് ശര്‍മ്മ സഖ്യം നേടി. നാലാം തവണയാണ് കോലി- രോഹിത് സംഖ്യം ഏകദിനത്തില്‍ 200 റണ്‍സ് നേടുന്നത്.
