പൂനെ: ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലിക്ക് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പിഴ. ഐപിഎല്ലില്‍ വെള്ളിയാഴ്ച നടന്ന പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12 ലക്ഷം രൂപ കോഹ്‌ലി പിഴയായി നല്‍കണം. മത്സരത്തില്‍ ബംഗളൂരു 13 റണ്‍സിനു വിജയം സ്വന്തമാക്കിയിരുന്നു.