ഈ വര്‍ഷം ഓണ്‍ലൈൻ ഏറ്റവുമധികം സെര്‍ച്ച ചെയ്യപ്പെട്ട കായികതാരങ്ങളുടെ പട്ടിക യാഹൂ പുറത്തിറക്കി. അതിൽ ഏറ്റവും മുന്നിൽനിൽക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയാണ്. കളിക്കളത്തിനകത്തും പുറത്തും വിരാട് കോലി വാര്‍ത്തകളിൽ ഇടംനേടിയ വര്‍ഷമാണ് കഴിഞ്ഞുപോകുന്നത്. കളിക്കളത്തിൽ റെക്കോര്‍ഡ് തീര്‍ത്തപ്പോള്‍ പുറത്ത് വിവാഹവുമായി ബന്ധപ്പെട്ടാണ് കോലി വാര്‍ത്തയിൽ നിറഞ്ഞത്. രണ്ടാം സ്ഥാനത്ത് എം എസ് ധോണിയാണ് ഏറ്റവുമധികം തെരയപ്പെട്ടത്. ഐപിഎല്ലുമായി ബന്ധപ്പെട്ട് പൂനെ ടീമിന്റെ ക്യാപ്റ്റൻസ് നഷ്ടമായതും ടീം ഉടമ ഹര്‍ഷ് ഗോയങ്കയുടെ പരസ്യവിമര്‍ശനവുമൊക്കെയാണ് ധോണിയെ വാര്‍ത്തയിലെ താരമാക്കിയത്. റിയോയിൽ നേടിയ മെഡലിന്റെ തിളക്കം പി വി സിന്ധു ഈ വര്‍ഷവും ബാഡ്‌മിന്റൺ കോര്‍ട്ടിൽ പ്രകാശിപ്പിച്ചു. ഈ വര്‍ഷം മൂന്നു സൂപ്പര്‍ സീരീസ് കിരീടമാണ് സിന്ധു നേടിയത്. ഓണ്‍ലൈനിലെ ഏറ്റവുമധികം തെരയപ്പെട്ട കായികതാരങ്ങളിൽ മൂന്നാം സ്ഥാനമാണ് സിന്ധുവിന്.