ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പിച്ച് ഏകദിന പരമ്പരയും സ്വന്തമാക്കി വിജയാഘോഷം നടത്തുകയാണ് 'ക്യാപ്റ്റന്‍ ഹോട്ട്' വിരാട് കൊഹ്ലി. കൊഹ്ലിയുടെ ആഘോഷത്തിന്റെ ചില ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഒരു പിഞ്ചു കുഞ്ഞിനോടൊപ്പം ഡാന്‍സ് ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ആരോടൊപ്പമാണ് കൊഹ്ലി ഡാന്‍സ് ചെയ്യുന്നതെന്ന് അറിയാതെയായിരുന്നു കൊഹ്ലി ആരാധകര്‍ വീഡിയോ ഏറ്റെടുത്തത്.
എന്നാല്‍ സ്വന്തം മകളോടൊപ്പം കൊഹ്ലിയുടെ ആസ്വദിച്ചുള്ള ഡാന്‍സ് സഹതാരം മൊഹമ്മദ് ഷമി ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് പ്രിയ താരത്തോടൊപ്പം നൃത്തം ചവിട്ടിയ മിടുക്കിയെ ആരാധകര്‍ തിരിച്ചറിഞ്ഞത്. ശ്രീലങ്കക്കെതിരായ പരമ്പര സ്വന്തമാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച പാര്‍ട്ടിയിലായിരുന്നു കൊഹ്ലിയുടെ ഡാന്‍സ്.
14 ഓവറില്‍ 61 റണ്‍സിന് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങലിലായിരുന്ന ഇന്ത്യയെ രോഹിത് ശര്‍മയുടെയും ധോണിയുടെയും 157 റണ്‍സ് പാട്ണര്‍ഷിപ്പാണ് വിജയത്തിലെത്തിച്ചത്. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയില്‍ നേരത്തെ രണ്ട് കളികളില്‍ ജയിച്ച ഇന്ത്യ മൂന്നാം ജയത്തോടെ പരമ്പര സ്വന്തമാക്കി.
