വിരാട് കോലി 2018ല്‍ തകര്‍പ്പൻ പ്രകടനമായിരുന്നു നടത്തിയത്. ഐസിസി റാങ്കിംഗില്‍ ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം സ്ഥാനം വിരാട് കോലിക്കാണ്. ഏറ്റവും ഒടുവില്‍ ഓസ്‍ട്രേലിയൻ മണ്ണില്‍ ടെസ്റ്റില്‍ അവരെ കീഴടക്കി നായകനായി തിളങ്ങുകയാണ് വിരാട് കോലി. ക്രിക്കറ്റ് ഓസ്ട്രേലിയ 2018ലെ ഏകദിന ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ നായകനായി തീരുമാനിച്ചതും വിരാട് കോലിയ തന്നെയാണ്.

Add Asianetnews as a Preferred SourcegooglePreferred

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ 2018ലെ ഏകദിന ടീമിന്റെ ഓപ്പണറും ഇന്ത്യൻ താരമാണ്. രോഹിത് ശര്‍മ്മയാണ് ഓപ്പണര്‍. കുല്‍ദീപ് യാദവ്, ബുംറയും ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ചിട്ടുണ്ട്. കോലി 2018ല്‍ 14 മത്സരങ്ങളില്‍ നിന്നായി 1,200 റണ്‍സ് എടുത്തിട്ടുണ്ട്. കോലി ആറ് സെഞ്ച്വറികളും നേടിയിട്ടുണ്ട്. രോഹിത് ശര്‍മ്മ 19 മത്സരങ്ങളില്‍ നിന്ന് 1,030 റണ്‍സ് എടുത്തിട്ടുണ്ട്.