വാണ്ടറേഴ്‌സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിംഗിനിറങ്ങിയത് റെക്കോര്‍ഡ് ലക്ഷ്യമിട്ട്. എന്നാല്‍ റെക്കോര്‍ഡിലെത്താനാകാതെ കോലി 20 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായി. 18 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ കോലിയെ കാത്തിരുന്നത് നിരവധി നേട്ടങ്ങള്‍ കീഴടക്കാനുള്ള അവസരമാണ്.

അന്താരാഷ്ട്ര ടി20യില്‍ 2000 ക്ലബിലെത്താന്‍ 44 റണ്‍സ് കൂടിയാണ് കോലിക്ക് വേണ്ടിയിരുന്നത്. ഇത്രയും റണ്‍സ് നേടിയിരുന്നെങ്കില്‍ 2000 റണ്‍സ് തികയ്ക്കുന്ന മൂന്നാം താരവും ആദ്യ ഇന്ത്യന്‍ താരവും ആകുമായിരുന്നു കോലി. മാര്‍ട്ടിന് ഗുപ്റ്റിലും(2250) ബ്രണ്ടന്‍ മക്കല്ലവും(2140) മാത്രമാണ് മാത്രമാണ് ഇതിന് മുമ്പ് രണ്ടായിരത്തിലധികം റണ്‍സ് നേടിയിട്ടുള്ളത്‍. 

അതോടൊപ്പം വേഗത്തില്‍ രണ്ടായിരം ക്ലബിലെത്തുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനുള്ള അവസരവും കോലി കൈവിട്ടു. എന്നാല്‍ അടുത്ത മത്സരത്തില്‍ രണ്ടായിരത്തിലെത്തിയാലും കോലിക്ക് വേഗതയുടെ റെക്കോര്‍ഡ് സ്വന്തമാകും. 52 ഇന്നിംഗ്സുകളില്‍ നിന്ന് 1982 റണ്‍സാണ് ടി20യില്‍ ഇന്ത്യയുടെ റണ്‍മെഷീന്‍ അടിച്ചെടുത്തിട്ടുള്ളത്.