മുംബൈ: ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ വീരാട് കോഹ്ലിക്ക് മുന്നേറ്റം. മൊഹാലി ടെസ്റ്റിലെ മികച്ച പ്രകടനമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കോഹ്ലിയെ ഉയര്‍ത്തിയത്. മൊഹാലി ടെസ്റ്റിന് മുന്‍പ് കോഹ്ലി നാലാം സ്ഥാനത്തായിരുന്നു. 833 പൊയന്‍റോടെയാണ് കോഹ്ലി മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 

ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇംഗ്ലീഷ് താരം ജോ റൂട്ടാണ് രണ്ടാം സ്ഥാനത്ത്. റൂട്ടിനേക്കാള്‍ 14 പൊയന്‍റ് പിന്നിലാണ് കോഹ്ലി. ട്വന്‍റി 20 റാങ്കിങ്ങില്‍ ഒന്നാം നമ്പറായ കോഹ്ലി. ഏകദിന റാങ്കില്‍ രണ്ടാം സ്ഥാനത്താണ്. അതേ സമയം മൊഹാലി ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍ പട്ടികയില്‍ കരിയറിലെ ബെസ്റ്റ് പൊസിഷനില്‍ എത്തി. പട്ടികയില്‍ നാലാം സ്ഥാനത്താണ് ജഡേജ.