പുറത്തായ ശേഷം, എങ്ങനെ പുറത്തായെന്ന് ചിന്തിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. ആദ്യത്തെ 20-30 പന്തുകള്‍ എങ്ങനെ നേരിടണമെന്ന്് വ്യക്തമായ ധാരണ താരങ്ങള്‍ ഉണ്ടായിരിക്കണം.
ലണ്ടന്‍: വിമര്‍ശനങ്ങളെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലായിരുന്നു കോലി തുറന്നടിച്ചത്. പുറമെ നിന്ന് നോക്കുമ്പോള്‍ നിങ്ങള്‍ക്ക് മോശം എന്ന് തോന്നിയേക്കാം, എന്നാല്‍ ഞങ്ങള്‍ ഇംഗ്ലണ്ടിലെ പ്രതികൂല സാഹചര്യങ്ങളെ പോലും ഭയക്കുന്നില്ല.
ഇന്ത്യ കളിക്കുന്നത് ഇംഗ്ലണ്ടിലാണ്. അതും ടെസ്റ്റ് ക്രിക്കറ്റ്. ഇവിടെ കളിക്കുക ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. എന്നാല്‍ ചില തെറ്റുകള്‍ സംഭവിച്ചു. അത് വരും ടെസ്റ്റില്‍ തിരുത്തപ്പെടും. അതുക്കൊണ്ട് തന്നെ നിലവില്‍ ഒന്നിനെ കുറിച്ചും ഭയക്കുന്നില്ല. സാങ്കേതിക തികവിന്റെ കുറവുക്കൊണ്ടല്ല, ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായത്. ടീമിലെ എല്ലാവരും മികച്ച രീതിയില്‍ കളിക്കുന്നവരാണ്. താരങ്ങളുടെ മനോനിലയാണ് വിക്കറ്റുകള്‍ തെറിപ്പിച്ചതെന്നും കോലി കൂ്ട്ടിച്ചേര്‍ത്തു.
പുറത്തായ ശേഷം, എങ്ങനെ പുറത്തായെന്ന് ചിന്തിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. ആദ്യത്തെ 20-30 പന്തുകള്‍ എങ്ങനെ നേരിടണമെന്ന്് വ്യക്തമായ ധാരണ താരങ്ങള്‍ ഉണ്ടായിരിക്കണം. ഈ സമയത്ത് ആക്രമണത്തിന് മുതിരാതിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കുറച്ച് മിതത്വം പാലിക്കണം. ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും കോലി കൂട്ടിച്ചേര്‍ത്തു.
നാളെ ലോര്‍ഡ്‌സിലാണ് രണ്ടാം ടെസ്റ്റ്. ടീമില്‍ ഒരു സ്പിന്നറെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും കോലി പറഞ്ഞു. അങ്ങനെയെങ്കില്‍ കുല്‍ദീപ് യാദവോ, രവീന്ദ്ര ജഡേജയോ ടീമില്‍ ഇടം നേടും. ബാറ്റിങില്‍ ശിഖര്‍ ധവാനെ പുറത്തിരുത്താനും സാധ്യതയേറുന്നു. കെ.എല്‍. രാഹുല്‍ ഓപ്പണിങ് സ്ഥാനത്തിറക്കി മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാരയെ ഇറക്കിയേക്കും.
