സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മറ്റൊരു ഏകദിന റെക്കോര്‍ഡുകൂടി തകര്‍ക്കാനൊരുങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അടുത്ത അഞ്ച് ഏകദിനത്തില്‍ 187 റണ്‍സ് കൂടി നേടിയാല്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും.
മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മറ്റൊരു ഏകദിന റെക്കോര്‍ഡുകൂടി തകര്‍ക്കാനൊരുങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അടുത്ത അഞ്ച് ഏകദിനത്തില്‍ 187 റണ്‍സ് കൂടി നേടിയാല്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും. സച്ചിന്‍ 39 ഏകദിനത്തില്‍ നിന്ന് നാല് സെഞ്ച്വറിയും 11 അര്‍ധസെഞ്ച്വറിയുമടക്കം 1573 റണ്‍സ് നേടിയിട്ടുണ്ട്.
27 ഏകദിനങ്ങളില്‍ നിന്ന് കോലി 1387 റണ്‍സ് നേടിക്കഴിഞ്ഞു. നാല് സെഞ്ച്വറിയും ഒന്‍പത് അര്‍ധസെഞ്ച്വറിയുമാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. 40 ഏകദിനത്തില്‍ നിന്ന് മൂന്ന് സെഞ്ച്വറികളോടെ 1348 റണ്‍സെടുത്തിട്ടുള്ള രാഹുല്‍ ദ്രാവിഡാണ് മൂന്നാം സ്ഥാനത്ത്. സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, യുവരാജ് സിംഗ്, എം എസ് ധോണി എന്നിവരാണ് പിന്നിലുള്ളത്.
