ബംഗളൂരു: ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പുറത്താകല്‍ വീണ്ടും വിവാദത്തില്‍. ഹേസല്‍വുഡിന്റെ പന്തില്‍ കോലി വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതായി അമ്പയര്‍ നീല്‍ ഒലോംഗ് വിധിച്ചതാണ് വിവാദമായത്. അമ്പയറുടെ തീരുിമാനം കോലി ഡിആര്‍എസിലൂടെ ചലഞ്ച് ചെയ്തെങ്കിലും ടിവി അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിയാണെന്ന് വിധിക്കുകയായിരുന്നു.

Scroll to load tweet…

ഓഫ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത പന്ത് വിക്കറ്റില്‍ കൊള്ളുമെന്ന് ഹോക്ക് ഐയില്‍ വ്യക്തമായെങ്കിലും പന്ത് ബാറ്റിലുരസിയശേഷമാണ് പാഡില്‍ കൊണ്ടതെന്ന് സംശയമുണര്‍ന്നിരുന്നു. എന്നാല്‍ അമ്പയര്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം റദ്ദ് ചെയ്യാതെ ബൗളര്‍ക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. കോലിയുടേത് ഔട്ടോ നോട്ടൗട്ടോ എന്ന പേരില‍ിട്ട ട്വീറ്റില്‍ ബിസിസിഐ തീരുമാനം ആരാധകര്‍ക്ക് വിട്ടുകൊടുക്കുകയാണ്.

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും കോലിയ്ക്കെതിരായ അമ്പയറുടെ തീരുമാനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്തായാലും തുടര്‍ച്ചയായ നാലാം ഇന്നിംഗ്സിലും കോലി കുറഞ്ഞ സ്കോറില്‍ പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്തു.

Scroll to load tweet…