Asianet News MalayalamAsianet News Malayalam

ശരവേഗത്തില്‍ കോലി; വീണ്ടും ലോക റെക്കോഡ്, സച്ചിനെ പിന്തള്ളി

  • ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 10,000 റണ്‍സ് നേടുന്ന താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വിശാഖപ്പട്ടണം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 81 റണ്‍സ് പിന്നിട്ടപ്പോഴാണ് കോലി റെക്കോഡ് സ്വന്തമാക്കാക്കിയത്.
virat kohli over takes sachin tendulkar in ODI
Author
Vizag, First Published Oct 24, 2018, 4:11 PM IST

വിശാഖപ്പട്ടണം:  ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 10,000 റണ്‍സ് നേടുന്ന താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വിശാഖപ്പട്ടണം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 81 റണ്‍സ് പിന്നിട്ടപ്പോഴാണ് കോലി റെക്കോഡ് സ്വന്തമാക്കാക്കിയത്. 205ാം ഇന്നിങ്‌സിലാണ് കോലി 10,000 പിന്നിട്ടത്. ഡല്‍ഹിക്കാരന്റെ 213ാം ഏകദിനമാണ് വിശാഖപ്പട്ടണത്തിലേത്. 

ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ് റെക്കോഡുണ്ടായിരുന്നത്. 259 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 10000 ക്ലബ്ബിലെത്തിയത്. 263 ഇന്നിംംഗ്‌സുകളില്‍ നിന്ന് 10000 റണ്‍സ് ക്ലബ്ബിലെത്തിയ സൗരവ് ഗാംഗുലിയാണ് നിലവില്‍ അതിവേഗക്കാരുടെ പട്ടികയില്‍ രണ്ടാമന്‍. 266 ഇന്നിംഗ്‌സുകളില്‍ 10000 ക്ലബ്ബിലെത്തിയ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്.

നേരത്തെ നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ വേഗത്തില്‍ 4000 റണ്‍സ് നേടുന്ന താരമെന്ന് റെക്കോഡും കോലി സ്വന്തം പേരിലാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിനെയാണ് താരം പിന്നിലാക്കിയത്. 10,000 റണ്‍സ് ക്ലബിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് കോലി. സച്ചിന് പുറമെ, രാഹുല്‍ ദ്രാവിഡ് (10,889), സൗരവ് ഗാംഗുലി (11,363) എന്നിവരാണ് 10,000 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍. എം.എസ് ധോണി 10,000 നേടിയിട്ടുണ്ടെങ്കിലും ഇതില്‍ 174 റണ്‍ ഏഷ്യന്‍ ഇലവന് വേണ്ടിയായിരുന്നു.

ആദ്യ ഏകദിനത്തിലെ സെഞ്ചുറിയോടെ 60 രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു. അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ബാറ്റ്‌സ്മാനും കോലിയാണ്. 386 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോലി ഈ നേട്ടത്തിലെത്തിയതെങ്കില്‍ സച്ചിന്‍ കോലിയേക്കാള്‍ 40 ഇന്നിംഗ്‌സുകള്‍ അധികം കളിച്ചാണ് 60 രാജ്യാന്തര സെഞ്ചുറികളിലെത്തിയത്.

Follow Us:
Download App:
  • android
  • ios