ഓസ്ട്രേലിയക്കെതിരെയായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ വിജയത്തെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് റാങ്കിംഗില്‍ മുന്നേറ്റം. ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ നായകന്‍ വിരാട് കോലി ബാറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് തന്നെയുണ്ട്.

വിരാട് കോലി 877 പോയന്റുമായാണ് ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ പത്ത് റാങ്കിംഗില്‍ ഇടം പിടിച്ച മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍ രോഹിത് ശര്‍മ്മയാണ്. അഞ്ചാം സ്ഥാനത്തേയ്ക്ക് മുന്നേറ്റം നടത്തിയ രോഹിത് ശര്‍മ്മയ്‍ക്ക് 790 പോയന്റാണ് ഉള്ളത്.