ദില്ലി: വിവാഹനിശ്ചയ വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‌ലി. കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ്മയുമായുളള വിവാഹനിശ്ചയം പുതുവര്‍ഷദിനത്തില്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് കൊഹ്‌ലി ട്വിറ്ററില്‍ വ്യക്തമാക്കി.
വിവാഹിതനാകാന്‍ തീരുമാനിച്ചാല്‍ ആരാധകരില്‍ നിന്ന് മറച്ചുവെക്കില്ല. ദേശീയ ചാനലുകള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നതിനാലാണ് വിശദീകരണമെന്നും കോലി അറിയിച്ചു.
ജനുവരി ഒന്നിന് ഡെറാഡൂണിലെ പഞ്ചനക്ഷത്രഹോട്ടലില്‍ വച്ച് ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുമെന്നും അമിതാഭ് ബച്ചന്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും ദേശീയ മാധ്യമങങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
