മുംബൈ: ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഡിസംബറില്‍ നടക്കുന്ന മത്സരങ്ങളില്‍ നിന്ന് വിരാട് കോലി വിട്ടുനില്‍ക്കാന്‍ സാധ്യത. വ്യക്തിപരമായ കാരണങ്ങളാല്‍ കോലി വിശ്രമം ആവശ്യപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെവന്നാല്‍ ഒരു ടെസ്റ്റും, മൂന്ന് വീതം ഏകദിന- ട്വന്‍റി20 മത്സരങ്ങളും കോലിക്ക് നഷ്ടപ്പെടും. ഇന്ത്യയില്‍ മൂന്നു വീതം ടെസ്റ്റ്- ഏകദിന- ട്വന്‍റി20 മത്സരങ്ങളാണ് ശ്രീലങ്കയ്ക്കുള്ളത്.

നവംബര്‍ 16 മുതല്‍ ഡിസംബര്‍ 24വരെയാണ് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം. അതേസമയം ജനുവരിയിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കോലി തിരിച്ചെത്തിയേക്കും. തിങ്കളാഴ്ച്ചയാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. ശ്രീലങ്കന്‍ പര്യടനത്തില്‍ ആതിഥേയരെ വൈറ്റ് വാഷ് ചെയ്ത ഇന്ത്യയ്ക്ക് കോലിയുടെ അസാന്നിധ്യം തിരിച്ചടിയാകും.