കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണെങ്കിലും ഇന്ത്യന്‍ ടീം ന്യൂ ഇയര്‍ ആഘോഷം കേമമാക്കുകയാണ്. കുടുംബത്തോടൊപ്പമാണ് താരങ്ങള്‍ മിക്കവരും ദക്ഷിണാഫ്രിക്കയില്‍ എത്തിയിരിക്കുന്നത്. നായകന്‍ വിരാട് കോഹ്‌ലിക്ക് ഇത് ഹണിമൂണ്‍ സീസണുമാണ്. അനുഷ്‌ക ശര്‍മ്മയും കോലിയും ട്രിപ്പ് ഗംഭീരമാക്കുകയാണ്. ഇതിനിടെ കോഹ്‌ലിയുടെയും ശിഖര്‍ ധവാന്റെയും പുതുവര്‍ഷത്തിലെ ആദ്യ വീഡിയോ എത്തി. 

കേപ്ടൗണ്‍ ചുറ്റാനിറങ്ങിയപ്പോഴായിരുന്നു സംഭവം. മ്യൂസിക് ബാന്‍ഡിന്റെ പാട്ട് കേട്ടാണ് ഇരുവരും റോഡില്‍ നൃത്തം ചെയ്തത്. ധവാനൊപ്പം മകനും ഉണ്ടായിരുന്നു. റോഡിന്റെ നടുവില്‍ ചുവടു വെച്ച താരങ്ങളെ അപ്പോള്‍ തന്നെ ആരാധകര്‍ ക്യാമറയില്‍ പകര്‍ത്തി. ധവാനാണ് ആദം ചുവടു വെച്ചത്.