ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള പുരസ്കാരം കേരളത്തിന്‍റെ ജലജ് സക്സേനയ്ക്ക്
മുംബൈ: ബിസിസിഐയുടെ വാര്ഷിക പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മികച്ച രാജ്യാന്തര താരത്തിനുള്ള പോളി ഉമ്രിഗര് പുരസ്കാരം അഞ്ചാം തവണയും വിരാട് കോലി സ്വന്തമാക്കി. ഏകദിന റാങ്കിംഗില് നിലവില് ഒന്നാമതാണ് ഇന്ത്യന് നായകന്. ആദ്യമായി പ്രഖ്യാപിച്ച മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്മൃതി മന്ദാനയും ഹര്മന് പ്രീതും സ്വന്തമാക്കി.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓള്റൗണ്ടര്ക്കുള്ള പുരസ്കാരം കേരളത്തിന്റെ ജലജ് സക്സേനയ്ക്കാണ് ലഭിച്ചത്. ഈ മാസം 12ന് ബംഗളുരുവില് നടക്കുന്ന ചടങ്ങില് പുരസ്കാരങ്ങള് സമ്മാനിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
